എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേയ്ക്ക് നീട്ടാന്‍ ശുപാര്‍ശ; പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ 

എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേയ്ക്ക് നീട്ടാന്‍ ശുപാര്‍ശ; പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ 

മാര്‍ച്ച് ആറിന് നടക്കേണ്ട പരീക്ഷ പതിമൂന്നിലേക്ക് നീട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്

തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേയ്ക്ക് നീട്ടാന്‍ ധാരണ. മാര്‍ച്ച് ആറിന് നടക്കേണ്ട പരീക്ഷ പതിമൂന്നിലേക്ക് നീട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്. മാര്‍ച്ച് 13മുതല്‍ 27 വരെ നടക്കുന്ന തരത്തില്‍ പരീക്ഷ പുന: ക്രമീകരിക്കാനാണ് യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ശുപാര്‍ശയില്‍ സര്‍ക്കാരാണ് അന്തിമതീരുമാനം കൈക്കൊളളുക. 

നിപ്പയും മഴയും മൂലം 200 അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ യോഗത്തില്‍ ധാരണയായത്. ഏപ്രിലിലേക്ക് നീട്ടണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിനാലാണ് പരീക്ഷ നീട്ടിവെക്കണമെന്ന കാര്യത്തില്‍ യോഗം യോജിപ്പിലെത്തിയത്. ഇന്ന് ചേര്‍ന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണ. ഡിപിഐയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കനത്ത മഴ അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ ഇതുവരെ നിരവധി ദിവസങ്ങളില്‍ അധ്യയനം മുടങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com