കുറിപ്പടിക്ക് പകരം കണ്ണട നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ‌ 

സര്‍ക്കാര്‍ ആശുപത്രികളില്‍ നേത്ര പരിശോധനക്ക് വിധേയരാകുന്ന രോഗികള്‍ക്ക് കണ്ണടക്കുള്ള കുറിപ്പടി നല്‍കുന്നതിന് പകരം സൗജന്യ നിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
കുറിപ്പടിക്ക് പകരം കണ്ണട നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ‌ 

ആലപ്പുഴ :  സര്‍ക്കാര്‍ ആശുപത്രികളില്‍ നേത്ര പരിശോധനക്ക് വിധേയരാകുന്ന രോഗികള്‍ക്ക് കണ്ണടക്കുള്ള കുറിപ്പടി നല്‍കുന്നതിന് പകരം സൗജന്യ നിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണട സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മാതൃക ഇക്കാര്യത്തിലും സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

കണ്ണടയുടെ വിലനിലവാരം ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷനംഗം പി മോഹനദാസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എച്ച്‌എല്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖാന്തിരം വില്‍ക്കുന്ന കണ്ണടകള്‍ക്ക് വില നിയന്ത്രണം കൊണ്ടുവരണമെന്നും വില പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ജി സാമുവേല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ‌്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com