നിമിഷയുടെ മരണകാരണം കഴുത്തിലേറ്റ മുറിവ്;  ശ്വാസകോശം മുറിഞ്ഞു, കത്തിയിറങ്ങിയത് പതിനഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍

മുറിവില്‍ നിന്നുണ്ടായ അമിത രക്തസ്രാവത്ത തുടര്‍ന്നാണ് നിമിഷ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ അന്വേഷണ സംഘത്തിന് നല്‍കും.
നിമിഷയുടെ മരണകാരണം കഴുത്തിലേറ്റ മുറിവ്;  ശ്വാസകോശം മുറിഞ്ഞു, കത്തിയിറങ്ങിയത് പതിനഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍

ആലുവ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിമിഷയുടെ മരണത്തിന് കാരണമായത് കഴുത്തില്‍ ആഴമേറിയ മുറിവേറ്റതിനാലാണ് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവില്‍ നിന്നുണ്ടായ അമിത രക്തസ്രാവത്ത തുടര്‍ന്നാണ് നിമിഷ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ച് സെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവാണ് കഴുത്തില്‍ ഉണ്ടായത്. 

ശ്വാസനാളം പൂര്‍ണമായും അന്നനാളം പകുതിയും മുറിഞ്ഞു. ശരീരത്തില്‍ അക്രമിയുടെ ഉണ്ടാക്കിയ മറ്റ് മുറിവുകളും കണ്ടെത്തിയെന്ന്  ഫോറന്‍സിക് സംഘം വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ അന്വേഷണ സംഘത്തിന് നല്‍കും.

 കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പെരുമ്പാവൂരിലെ വീട്ടില്‍ വച്ച് നിമിഷ കൊല്ലപ്പെടുന്നത്. മോഷണത്തിനായി വീട്ടിലെത്തിയ ഇതര സംസ്ഥാനത്തൊഴിലാളിയെ ചെറുക്കുന്നതിനിടയിലായിരുന്നു അന്ത്യം. മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചതോടെ കത്തി ഉപയോഗിച്ച് നിമിഷയുടെ കഴുത്തറുക്കുകയായിരുന്നു. മൂര്‍ഷിദാബാദ് സ്വദേശിയായ പ്രതി ബിജുമുള്ള പൊലീസ് കസ്റ്റഡിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com