പീഡനവിവരം വെളിപ്പെടുത്തല്‍: രജീഷ് പോളിനെതിരെ പോക്‌സോ ചുമത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd August 2018 08:57 PM |
Last Updated: 03rd August 2018 08:57 PM | A+A A- |

ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരായ ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ രജീഷ് പോളിനെതിരെ പോക്‌സോ ചുമത്തി. ടൗണ്‍ നോര്‍ത്ത് പൊലീസ് ആണ് കേസെടുത്തത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടി ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പീഡനശേഷം ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിലുണ്ട്. ഇതോടെ ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയുടെ കൂടെ അടിസ്ഥാനത്തിലാണ് കേസ്.
യുവതിക്ക് നേരിട്ട സംഭവത്തിനു സമാന രീതിയില്‍ പീഡനശ്രമം നടന്നതായി മറ്റ് ചിലരും വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഡിജിപി പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് കേസ് കൈമാറുകയായിരുന്നു. വരും ദിവസങ്ങളില്‍ രജീഷ് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും.