പുറമെ നിന്നുള്ള സഹായം വേണ്ട; അമ്മ ഭാരവാഹികളുടെ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി

കേസ് നടത്തിപ്പിന് യുവ അഭിഭാഷകയെ പ്രോസിക്യൂട്ടര്‍ ആയി നിയമിക്കമണെന്ന് ഹണിറോസും രചനാ നാരായന്‍ കുട്ടിയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുവദിക്കരുതെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു
പുറമെ നിന്നുള്ള സഹായം വേണ്ട; അമ്മ ഭാരവാഹികളുടെ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി. അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജിയെയാണ് നടി ഹൈക്കോടതിയില്‍ എതിര്‍ത്തത്. കേസ് നടത്തിപ്പിന് പുറമെ നിന്നുള്ള സഹായം ആവശ്യമില്ലെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ഹണി റോസും രചനാ നാരായണന്‍കുട്ടിയും ഹര്‍ജിയില്‍ ആവശ്യപ്പട്ടു. 25 വര്‍ഷമെങ്കിലും അനുഭവ പരിചയുമള്ള ആളാകണം കേസില്‍ പ്രോസിക്യൂട്ടര്‍. സഹായിയായി യുവഅഭിഭാഷകയും  വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് അനുവദിക്കരുതെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നടിയോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. പ്രോസിക്യൂട്ടര്‍ കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് നടി വ്യ്ക്തമാക്കി

കേസ് നടത്തിപ്പിന്റെ കാര്യങ്ങള്‍ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തനിക്ക് അറിയാം. സിനിമയെ സംബന്ധിച്ച് ആളുകൂടുന്നത് അതിന്റെ വിജയത്തിന് കാരണമാകും. എന്നാല്‍ കേസിനെ സംബന്ധിച്ച് ആള് കൂടുന്നത് ദോഷകരമാകും. നടി കോടതിയെ അറിയിച്ചു. താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ല. കേസ് നടത്തിപ്പിന്  തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് നടി അറിയിച്ചു. യുവ അഭിഭാഷകവേണെമെന്ന അമ്മ ഭാരവാഹികളുടെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com