ബിഷപ്പിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ബെഞ്ച് പിന്മാറി

ജസ്റ്റിസ് സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ബിഷപ്പിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്
ബിഷപ്പിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ബെഞ്ച് പിന്മാറി

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷനാണ് കോടതിയെ സമീപിച്ചത്. കേരള പൊലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

അതിനിടെ ബിഷപ്പിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും നിലവിലെ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ബിഷപ്പിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. 

അതിനിടെ അന്വേഷണ സംഘം ഡല്‍ഹിയിലെത്തി. സംഘം എത്രയും പെട്ടെന്ന് തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംഘം സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com