ഭക്ഷ്യവസ്തുക്കളില്‍ അളവില്‍ കൂടുതല്‍ ആന്റിബയോട്ടിക് വേണ്ട; നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ

മാംസ ഭക്ഷണവസ്തുവിലോരോന്നിലും അനുവദനീയമായ പരമാവധി ആന്റീബയോട്ടിക്കിന്റെ സാന്നിധ്യം എത്രയെന്ന് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു
ഭക്ഷ്യവസ്തുക്കളില്‍ അളവില്‍ കൂടുതല്‍ ആന്റിബയോട്ടിക് വേണ്ട; നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ

കോട്ടയം: ഭക്ഷ്യവസ്തുക്കളിലെ വര്‍ദ്ധിച്ചുവരുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ സാന്നിധ്യത്തിന് തടയിടാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മാംസ ഭക്ഷണവസ്തുവിലോരോന്നിലും അനുവദനീയമായ പരമാവധി ആന്റീബയോട്ടിക്കിന്റെ സാന്നിധ്യം എത്രയെന്ന് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ മാംസ ഭക്ഷണവസ്തുക്കള്‍ വിപണിയിലെത്തും മുന്‍പ് ആന്റിബയോട്ടിക്കിന്റെയോ മറ്റു മരുന്നുകളുടെയോ സാന്നിധ്യമില്ലെന്ന് ഉല്‍പാദകര്‍ ഉറപ്പുവരുത്തേണ്ടി വരും. 

നിയമം നിലവില്‍ വന്നതോടെ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താനാണ് എഫ്എസ്എസ്എഐയുടെ തീരുമാനം. മുട്ട, പാല്‍, കടല്‍വിഭവങ്ങള്‍ തുടങ്ങിയവയ്ക്കും നിയമം ബാധകമാണ്. നിയമലംഘനം കണ്ടെത്തിയാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവോ ഏഴ് ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കാം. പരിശോധനകളില്‍ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയാലോ ഭക്ഷ്യവസ്തു ഉപയോഗിച്ച് ഉപഭോക്താവിന് ആരോഗ്യപ്രശ്‌നങ്ങളോ ജീവഹാനിയോ സംഭവിച്ചാലോ നടപടിയുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com