നിര്‍ബന്ധിത പാദപൂജ: സ്‌കൂള്‍ മാനേജ്‌മെന്റ് വിശദീകരണം ഡിപിഐ തളളി 

നിര്‍ബന്ധിത പാദപൂജ വിവാദത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ പ്രാഥമിക വിശദീകരണം ഡിപിഐ തളളി.
നിര്‍ബന്ധിത പാദപൂജ: സ്‌കൂള്‍ മാനേജ്‌മെന്റ് വിശദീകരണം ഡിപിഐ തളളി 

തൃശ്ശൂര്‍: നിര്‍ബന്ധിത പാദപൂജ വിവാദത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ പ്രാഥമിക വിശദീകരണം ഡിപിഐ തളളി. പാദപൂജ കുട്ടികള്‍ സ്വമേധയാ ചെയ്തതെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വിശദീകരണം. സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം നടപടിയിലേക്ക് നീങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ നടന്ന ഗുരുപാദ പൂജ വിവാദമായതിനു പിന്നാലെ സ്‌കൂള്‍ അധികൃതര്‍ സ്വമേധയാ ഡിപിഐക്ക് വിശദീകരണം നല്‍കിയിരുന്നു. പാദപൂജയ്ക്കായി കുട്ടികളെ നിര്‍ബന്ധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ സ്വമേധായ പാദപൂജ ചെയ്‌തെന്നുമായിരുന്നു വിശദീകരണം. ഈ വാദം ഡിപിഐ അംഗീകരിക്കുന്നില്ല. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാദപൂജ നടത്തി എന്നത് കൃത്യമായി വിശീദകരിക്കണമെന്നാണ് ഡിപിഐ ഹെഡ്മാസ്റ്ററോടും മാനേജറോടും ആവശ്യപ്പെട്ടത്. 

രേഖാമൂലം വിശദീകരണം തേടും മുന്‍പായിരുന്നു ഹെഡ്മാസ്റ്റര്‍ വിവാദങ്ങള്‍ ഉണ്ടായതിന് പിന്നാലെ സ്വന്തം നിലക്ക് വിശദീകരണം നല്‍കിയത്. രേഖമൂലം ആവശ്യപ്പെട്ട വിശദീകരണത്തിന്റെ മറുപടി പരിശോധിച്ച ശേഷമാകും ഡിപിഐ തുടര്‍ നടപടി സ്വീകരിക്കുക. ഗുരുവന്ദനമെന്ന പേരില്‍ വൃദ്ധരായ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങിനായി ജൂലൈ 26ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ ഉത്തരവ് മറയാക്കിയായിരുന്നു പാദപൂജ. 

അധ്യാപകരുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ വച്ച് നമസ്‌കരിക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. നടന്നത് നിര്‍ബന്ധിത പാദപൂജയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, കെഎസ്‌യു തുടങ്ങിയ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com