'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലത്

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് മുറിവിന് ആഴം കൂട്ടരുതെന്ന് ശ്രീധരന്‍ പിള്ള
'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലത്


തിരുവനന്തപുരം : 'മീശ' വിവാദത്തില്‍ പ്രതികണവുമായി ബിജെപി അധ്യക്ഷന്‍. 'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് തല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് മുറിവിന് ആഴം കൂട്ടരുതെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖണ്ഡശയായി പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ നോവലിനെതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത്. മീശ നോവലിലെ ഒരു അധ്യാത്തില്‍ ഭേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെക്കുറിച്ച് പറയുന്ന പരാമര്‍ശം, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആക്ഷേപം. വിമര്‍ശനം ശക്തമായതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും നോവലിസ്റ്റ് പിന്മാറിയിരുന്നു. 

പിന്നീട് ഡിസി ബുക്‌സ് മീശ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. അതിനിടെ മീശ നോവല്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയെത്തി. എന്നാൽ ഹർജിയിലെ  ആവശ്യം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു. നോവലിലെ സാങ്കല്പിക കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ നോവല്‍ നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com