മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു: മകനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം കുണ്ടറയില്‍ മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു.
മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു: മകനെ പൊലീസ് അറസ്റ്റ് ചെയ്തു

കുണ്ടറ: കൊല്ലം കുണ്ടറയില്‍ മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു. പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകന്‍ ദിലീപിനെ (27) കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചിന്നപ്പദാസും ദിലീപും തമ്മില്‍ ഇന്നലെ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദിലീപ് ഇയാളെ മര്‍ദ്ദിച്ചു. അടിയേറ്റ് വീണ ചിന്നപ്പദാസിനെ ഭാര്യ ആനന്ദകുമാരിയും പരിസരവാസികളും ചേര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. ആനന്ദ കുമാരിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ദിലീപ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com