കണ്ണൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു: 18പേർക്ക് പരിക്ക്,ലോറി ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ

പരിയാരത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 18 പേ​ര്‍​ക്ക് പരിക്കേറ്റു
കണ്ണൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു: 18പേർക്ക് പരിക്ക്,ലോറി ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ

കണ്ണൂർ: പരിയാരത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 18 പേ​ര്‍​ക്ക് പരിക്കേറ്റു. ലോ​റി ഡ്രൈ​വ​റു​ടെ നി​ല അ​തീ​വ ഗു​രു​ത​രമാണ്. പു​ല​ർ​ച്ചെ 6.15ന് ​പ​രി​യാ​രം കെ​കെ​എ​ന്‍ ഗ​വ.​ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ല്‍ നി​ന്നും പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വന്ന ​ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ലോ​റി​യു​ടെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ലോ​റി പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പരിക്കേറ്റ യാത്രക്കാരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഒഴിച്ച് ബാക്കിയുള്ളവരുടെ പരിക്ക് ​ഗുരുതരമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com