കമ്പിവടി കൊണ്ട് കൊലയാളിയുടെ തലയടിച്ചു പൊട്ടിച്ചു, കൈനഖം കടിച്ചെടുത്തു; അവസാനംവരെ പൊരുതിനിന്നത് കൃഷ്ണന്റെ മകള്‍ ആര്‍ഷ മാത്രം

അന്ധവിശ്വാസത്തിന്റെ പേരില്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യാനെത്തിയ സംഘത്തോട് അവസാനം വരെ പൊരുതി നിന്നത് കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷണന്റെ മകള്‍ ആര്‍ഷ മാത്രം.
കമ്പിവടി കൊണ്ട് കൊലയാളിയുടെ തലയടിച്ചു പൊട്ടിച്ചു, കൈനഖം കടിച്ചെടുത്തു; അവസാനംവരെ പൊരുതിനിന്നത് കൃഷ്ണന്റെ മകള്‍ ആര്‍ഷ മാത്രം

കമ്പകക്കാനം: അന്ധവിശ്വാസത്തിന്റെ പേരില്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യാനെത്തിയ സംഘത്തോട് അവസാനം വരെ പൊരുതി നിന്നത് കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷണന്റെ മകള്‍ ആര്‍ഷ മാത്രം. ആക്രമിക്കാനെത്തിയ അനീഷിനെ കമ്പിവടികൊണ്ടാണ് ആര്‍ഷ നേരിട്ടത്. അനീഷിന്റെ തലയ്ക്ക് അടിച്ചുവീഴ്ത്തി ആര്‍ഷ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. വായ്‌പൊത്തി പിടിച്ച അനീഷിന്റെ കൈ കടിച്ചുമുറിക്കുയും നഖമുള്‍പ്പെടെ കടിച്ചെടുക്കുകയും ചെയ്തു. 

കൃഷ്ണന്‍ കൊല്ലപ്പെട്ടാല്‍ മന്ത്രസിദ്ധി തങ്ങള്‍ക്കു കിട്ടുമെന്ന ധാരണയാണ് കൂട്ടക്കൊലയ്ക്ക് പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കൊലയാളി സംഘത്തില്‍ പതിനാറു വയസുകാരനുമുണ്ടെന്നു വിവരമുണ്ട്. കൊല്ലപ്പെട്ട മന്ത്രവാദിയായ കൃഷ്ണന്റെ സഹായി അനീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി, തമിഴ്‌നാട് സ്വദേശി കനകന്‍ എന്നിവരാണ് പിടിയിലായത്

ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിക്കു ശേഷം കൃഷ്ണന്റെ വീട്ടിലെത്തിയാണ് കൊലപാതകങ്ങള്‍ നടത്തിയത്. ആടുകളെ ഉപദ്രവിച്ചു ശബ്ദമുണ്ടാക്കി കൃഷ്ണനെ വീടിനു പുറത്തിറക്കുകയായിരുന്നു. ആദ്യം പുറത്തെത്തിയ കൃഷ്ണനെ അടിച്ചുവീഴ്ത്തി, പിന്നാലെ വന്ന ഓരോരുത്തരെയായി ബൈക്കിന്റെ പൈപ്പ് കൊണ്ടും ചുറ്റിക കൊണ്ടും തലയ്ക്കടിച്ചാണ് വീഴ്ത്തിയത്. മരണം ഉറപ്പാക്കാന്‍ കഠാര കൊണ്ടു കുത്തുകയും വാളുകൊണ്ടു വെട്ടുകയും ചെയ്തു.

ഞായറാഴ്ച രാത്രി കൃത്യം നടത്തി പുലര്‍ച്ചെ മടങ്ങിയ ഇരുവരും പിറ്റേന്നു രാത്രി തിരിച്ചെത്തി. കൃഷ്ണന് അയല്‍ക്കാരുമായും ബന്ധുക്കളുമായും ബന്ധമൊന്നുമില്ലാത്തതിനാല്‍ മരണ വിവരം പുറത്തറിഞ്ഞിട്ടില്ലെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. മൃതദേഹങ്ങള്‍ മറവു ചെയ്യാനും വീടു വൃത്തിയാക്കാനുമാണ് ഇവര്‍ തിരിച്ചെത്തിയത്.

തിങ്കളാഴ്ച കൃഷ്ണന്റെ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വശത്തെ മുറിയില്‍ താടിക്കു കൈയും കൊടുത്ത് ഇരിക്കുന്ന കൃഷ്ണന്റെ മകന്‍ അര്‍ജുനെയാണ്. തലയ്ക്ക് അടിയേറ്റ അര്‍ജുന്‍ തലേന്നു മരിച്ചിരുന്നില്ല. അടികൊണ്ടു വീണെങ്കിലും പിന്നീട് എപ്പോഴോ ഉണരുകയായിരുന്നു. മാനസിക ആസ്വാസ്ഥ്യമുള്ള അര്‍ജുന്‍ തലയ്‌ക്കേറ്റ അടികൂടിയായപ്പോള്‍ പ്രതികരിക്കാനാവാത്ത സ്ഥിതിയില്‍ ആയിരുന്നു. ഒരു പകല്‍ മുഴുവന്‍ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കു കാവലിരുന്നിട്ടും ഇക്കാര്യം പുറംലോകത്തെ അറിയിക്കാന്‍ അര്‍ജുനായില്ല.

അര്‍ജുന്‍ ജീവനോടെയിരിക്കുന്നതു കണ്ട അനീഷും ലിബീഷും വീണ്ടും തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ആട്ടിന്‍കൂടിനു താഴെ കണ്ട തൂമ്പയെടുത്ത് വീടിനു പിന്നില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ അതിലിട്ടു മൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com