പ്രീതാ ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കും: തോമസ് ഐസക്

പ്രീതാ ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കും - തോമസ് ഐസക്
പ്രീതാ ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കും: തോമസ് ഐസക്

കൊച്ചി: നിരാഹാരസമരം നടത്തുന്ന പ്രീതാ ഷാജിയെ ധനമന്ത്രി ടിഎം തോമസ് ഐസക് സന്ദര്‍ശിച്ചു. പ്രീതാ ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. ഹൈക്കോടതിയില്‍ സമയം നീട്ടി ചോദിക്കും. ഇക്കാര്യം കുടംബത്തിന് രേഖാമൂലം എഴുതിനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രീത തുടരുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം പ്രീതയുടെ നിരാഹാരസമരം തുടരനാണ് സമരസമിതിയുടെ തീരുമാനം. സര്‍്ക്കാരില്‍ നിന്നും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ നിരാഹാരസമരം അവസാനിപ്പിക്കും. സര്‍ക്കാരിന്റെ ഇടപെടലില്‍ സന്തോഷമുണ്ടെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. ബാങ്ക് നടപടിക്കെതിരെ ചിതയൊരുക്കിയാണ് പ്രീത പ്രതിഷേധം സംഘടിപ്പിച്ചത്.  292 ദിവസത്തോളം പ്രതിഷേധം തുടര്‍ന്നു

1994ല്‍ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. എങ്ങനെയെങ്കിലും 50 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് അധികൃതര്‍ കയ്യൊഴിഞ്ഞുവെന്ന് പ്രീത പറയുന്നു.പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ അടക്കം നിരവധി പേര്‍ പ്രീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com