കമ്പകക്കാനം കൂട്ടക്കൊല പ്രതികള്‍ക്ക് സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് സംഘവുമായി ബന്ധം; ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കള്ളനോട്ട് സംഘമെന്ന് സൂചന

കമ്പകക്കാനം കൂട്ടക്കൊല പ്രതികള്‍ക്ക് സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് സംഘവുമായി ബന്ധം - ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കള്ളനോട്ട് സംഘമെന്ന് സൂചന
കമ്പകക്കാനം കൂട്ടക്കൊല പ്രതികള്‍ക്ക് സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് സംഘവുമായി ബന്ധം; ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കള്ളനോട്ട് സംഘമെന്ന് സൂചന

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലയിലെ മുഖ്യപ്രതി അനീഷിനും കൊല്ലപ്പെട്ട കൃഷ്ണനും സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് സംഘത്തിലെ പ്രതികളുമായി ബന്ധമെന്ന് പൊലിസ്. ഒളിവില്‍ കഴിയുന്ന അനീഷിന് സഹായങ്ങള്‍ നല്‍കിയത് ഇവരാണെന്ന നിഗമനത്തിലാണ് പൊലീസ്. അറസ്റ്റിലായ കൂട്ടുപ്രതി ലിബീഷിനെ കോടതി റിമാന്റ് ചെയ്തു. 

റൈസ്ബുള്ളര്‍ തട്ടിപ്പുകേസിലെ പ്രധാനകണ്ണികളായിരുന്നു ഇരുവരും. റൈസ്പുള്ളര്‍ തട്ടിപ്പുകേസിലെ പ്രധാനപ്രതി രവീന്ദ്രനുമായി അനീഷും കൃഷ്ണനും ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ സംഘം വ്യാപകമായി കള്ളനോട്ടുകള്‍ ഉപയോഗിച്ചിരുന്നു. കൂട്ടക്കൊലയിലെ മുഖ്യപ്രതി അടിമാലി മാങ്കുളം മേഖലയില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട അനീഷിന് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കുന്നത് കള്ളനോട്ട് സംഘമാണെന്നും പൊലീസ് പറയുന്നത്.

തമിഴ്‌നാട്ടിലെ തേനിയാണ് റൈസ്പുള്ളര്‍ തട്ടിപ്പിന്റെ പ്രധാനകേന്ദ്രം. അതുകൊണ്ട് തന്നെ അനീഷ് തമിഴ്‌നാട്ടിലേക്ക് കടക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കള്ളനോട്ട് തട്ടിപ്പുകേസില്‍ ജയിലിലായ രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. കേസില്‍ സീരിയല്‍ നടിയും കുടുംബവും വിയ്യൂര്‍ ജയിലിലാണ്. 

കൃഷ്ണന്റെ മാന്ത്രിക ശക്തി കൈവശപ്പെടുത്താന്‍ വേണ്ടിയാണ് അനീഷ് ക്രൂരമായ കൃത്യം നടത്തിയത്.കൃഷ്്ണനെ കൊലപ്പെടുത്തിയാല്‍ കൃഷ്ണനൊപ്പമുള്ള മൂന്നൂറ് മൂര്‍ത്തിയുടെ ശക്തിയും അപൂര്‍വ താളിയോലകളും തന്റെ കൈവശം വന്നുചേരുമെന്നും അനീഷ്  ഇതിനായി ആറുമാസം മുന്‍പ് തന്നെ ശ്രമങ്ങള്‍ നടത്തിയിരുന്നു. കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയാല്‍ ഇവരുടെ സ്വത്തും ഒപ്പം മന്ത്രശക്തിയും ഒപ്പം വന്നാല്‍ തന്നെ പിടികൂടാന്‍ പൊലിസീന് കഴിയില്ലെന്ന് അനീഷ് വിശ്വസിക്കുകയും ചെയ്തു

സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടി സംഘവുമായി കൈകോര്‍ത്തത് വീട്ടില്‍ പൂജകളും പ്രാര്‍ത്ഥനയും നടത്തിയിരുന്ന പൂജാരിയുടെ നിര്‍ദേശപ്രകാരമായിരുന്നു. ഇത് അനീഷും കൃഷ്ണനുമാണെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. സീരിയല്‍ നടിയുടെ വീട്ടിലെ സ്ഥിരം പൂജാരിയായിരുന്നു കൃഷ്ണന്‍.  കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് പൂജാരി ഉപദേശിച്ചിരുന്നു. ഇയാള്‍ മുഖേനയാണ് രമാദേവി കള്ളനോട്ട് നിര്‍മാണ സംഘത്തെ പരിചയപ്പെട്ടതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com