പത്തനംതിട്ട: കൊടുമണ്ണില്‍ മരം വലിക്കാനെത്തിയ ആന ചതുപ്പില്‍ താണു. എം ജി എം സ്‌കൂളിന് സമീപമാണ് ആന ചതുപ്പില്‍ താഴ്ന്നത്.ആനയെ രക്ഷപ്പെടുത്താനുളള ശ്രമം പുരോഗമിക്കുന്നു.
ശിവശങ്കരന്‍ എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്.റബര്‍ തോട്ടത്തില്‍ വെളളം കുടിപ്പിക്കാന്‍ കൊണ്ടുപോയതിനിടയിലാണ് ആന ചതുപ്പില്‍ താഴ്ന്നത്. ജെസിബി ഉപയോഗിച്ച് ആനയെ കരയ്ക്ക് അടുപ്പിക്കാനുളള ആദ്യ ശ്രമം വിജയിച്ചില്ല. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആന ചതുപ്പില്‍ കുടുങ്ങിയത് അറിഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ