ഇന്നും നാളെയും കനത്ത മഴ, ഇടമലയാര്‍ ഡാം നാളെ തുറക്കും; പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രതാനിര്‍ദേശം 

രണ്ടുദിവസത്തെ തെളിഞ്ഞ അന്തരീക്ഷത്തിന് ശേഷം മഴ ശക്തിപ്രാപിച്ചതോടെ , ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും കനത്ത മഴ, ഇടമലയാര്‍ ഡാം നാളെ തുറക്കും; പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രതാനിര്‍ദേശം 

കൊച്ചി:  രണ്ടുദിവസത്തെ തെളിഞ്ഞ അന്തരീക്ഷത്തിന് ശേഷം മഴ ശക്തിപ്രാപിച്ചതോടെ , ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 168.14 മീറ്ററാണ്. 169 അടിയാണ് ഡാമിന്റെ സംഭരണശേഷി. 

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കും. 164 ഘനമീറ്റര്‍ വെളളം തുറന്നുവിടാനാണ് ധാരണയായിരിക്കുന്നത്. ഷട്ടറുകള്‍ തുറന്ന് അഞ്ചുമണിക്കൂറിനുളളില്‍ ജലം ആലുവയിലെത്തും. പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റര്‍ മുതല്‍ ഒന്നരമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. 

അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പും ഉയരുകയാണ്.  ജലനിരപ്പ് 2397 അടിയിലേക്കാണ് നീങ്ങുന്നത്. ജലനിരപ്പ് ഈ അളവിലേക്ക് എത്തിയാല്‍ വീണ്ടും മുന്നറിയിപ്പ് നല്‍കും. 

സംസ്ഥാനത്ത് കനത്ത മഴ ഇന്നും നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം. ന്യൂനമര്‍ദ മേഖലയിലേക്ക് അറബിക്കടലില്‍ നിന്ന് കേരളത്തിനു മുകളിലൂടെ നീരാവി നിറഞ്ഞ കാറ്റ് വീശും. ഈ കാറ്റ് പശ്ചിമഘട്ടത്തില്‍ തട്ടിയതോടെയാണ് മലയോര മേഖലയില്‍ മഴ കനത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com