ഉരുട്ടിക്കൊലക്കേസ്: വധശിക്ഷ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കി

ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ ഉ​ട​ന​ടി സേ​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന കേ​ര​ളാ പൊ​ലീ​സ് ആ​ക്ടി​ലെ 86 (2) ച​ട്ട​പ്ര​കാ​ര​മാ​ണു ന​ട​പ​ടി
ഉരുട്ടിക്കൊലക്കേസ്: വധശിക്ഷ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കി

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ​നി​ന്നു നീ​ക്കം ചെ​യ്തു. ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ ഉ​ട​ന​ടി സേ​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന കേ​ര​ളാ പൊ​ലീ​സ് ആ​ക്ടി​ലെ 86 (2) ച​ട്ട​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് മേ​ധാ​വിയാണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കിയത്. 

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ജി​ല്ലാ ക്രൈം​റെ​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യി​ൽ  ഗ്രേ​ഡ് എ​എ​സ്ഐ​യാ​യ കെ. ​ജി​ത​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം സി​റ്റി ന​ർ​കോ​ട്ടി​ക് സെ​ല്ലി​ൽ സീ​നി​യ​ർ സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​റാ​യ എ​സ്.​വി.​ശ്രീ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണു സ​ർ​വീ​സി​ൽ​നി​ന്നു നീ​ക്കം ചെ​യ്ത​ത്.  

ഇ​തേ കേ​സി​ൽ മൂ​ന്നു വ​ർ​ഷത്തെ ക​ഠി​ന ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി. ​അ​ജി​ത്കു​മാ​റി​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നിർ​ദ്ദേശമുയർന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള  ഫ​യ​ൽ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ സ​ർ​ക്കാ​രി​നു കൈ​മാ​റി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം പൊ​തു​ഭ​ര​ണ വ​കു​പ്പാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com