കാസര്‍കോട് ജില്ലയില്‍ ബിജെപി ഭരിക്കുന്നത് രണ്ട് പഞ്ചായത്തുകള്‍ മാത്രം;  എന്‍മകജെ പഞ്ചായത്തും കൈവിട്ടു

കാസര്‍കോട് ജില്ലയില്‍ ബിജെപി ഭരിക്കുന്നത് രണ്ട് പഞ്ചായത്തുകള്‍ മാത്രം -  എന്‍മകജെ പഞ്ചായത്തും കൈവിട്ടു
കാസര്‍കോട് ജില്ലയില്‍ ബിജെപി ഭരിക്കുന്നത് രണ്ട് പഞ്ചായത്തുകള്‍ മാത്രം;  എന്‍മകജെ പഞ്ചായത്തും കൈവിട്ടു

കാസര്‍കോട്; കാസര്‍കോട് ജില്ലയില്‍  ബിജെപി ഭരിക്കുന്ന പഞ്ചായത്തുകള്‍ രണ്ട് എണ്ണം മാത്രം. എന്‍മകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ് ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പിന്തുണയോടെ പാസാകുകയായിരുന്നു. പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ യുഡിഎഫിലെ വൈ.ശാരദയാണ് പ്രമേയം കൊണ്ടുവന്നത്. ജില്ലയില്‍ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി ഭരണമുള്ളത്.

എന്‍മകജെയില്‍ വികസന മുരടിപ്പിനെതിരെയാണു യുഡിഎഫ് അവിശ്വാസം. പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ യുഡിഎഫ് അംഗമായ വൈ. ശാരദയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഏഴ് അംഗങ്ങളുള്ള ബിജെപിക്കെതിരെ പത്ത് വോട്ടുകള്‍ നേടിയാണ് പാസായത്.

യുഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റ് വിതവും എല്‍ഡി എഫിന് മൂന്ന് സീറ്റുമാണുണ്ടായിരുന്നത്. എല്‍ഡിഎഫിലെ രണ്ട് സിപിഎം അംഗങ്ങളും ഒരു സിപിഐ അംഗവുമാണ് യുഡിഎഫിനെ പിന്തുണച്ചത്. യുഡിഎഫില്‍ നാല് കോണ്‍ഗ്രസും മൂന്ന് ലീഗ് അംഗങ്ങളുമാണുള്ളത്.

നേരത്തെ ജില്ലയിലെ തന്നെ കാറടുക്ക പഞ്ചായത്തിലും ബിജെപിക്ക് സമാനമായ രീതിയില്‍ ഭരണം നഷ് ടപ്പെട്ടിരുന്നു. അവിടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com