കുട്ടനാടിന് പ്രത്യേക പദ്ധതി; തകര്‍ന്ന മടകള്‍ സര്‍ക്കാര്‍ ചെലവില്‍ പുനസ്ഥാപിക്കും; കാര്‍ഷിക വായപ്കള്‍ക്ക് മൊറോട്ടോറിയം

കുട്ടനാടിന് പ്രത്യേക പദ്ധതി - തകര്‍ന്ന മടകള്‍ സര്‍ക്കാര്‍ ചെലവില്‍ പുനസ്ഥാപിക്കും - കാര്‍ഷിക വായപ്കള്‍ക്ക് മൊറോട്ടോറിയം
കുട്ടനാടിന് പ്രത്യേക പദ്ധതി; തകര്‍ന്ന മടകള്‍ സര്‍ക്കാര്‍ ചെലവില്‍ പുനസ്ഥാപിക്കും; കാര്‍ഷിക വായപ്കള്‍ക്ക് മൊറോട്ടോറിയം

തിരുവനന്തപുരം: കുട്ടനാട്ടില്‍ തകര്‍ന്ന മടകള്‍ പുനസ്ഥാപിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കും. കുട്ടനാടിന് സമഗ്രമായ പാക്കേജ് അനിവാര്യമാണെന്നും രണ്ടാംഘട്ടപദ്ധതിരേഖ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്തെ 198 വില്ലേജുകള്‍ പ്രളയബാധിതമാണ്. പ്രളയപ്രവചനസംവിധാനത്തിന് ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.സമഗ്രമായ കുടിവെള്ളപദ്ധതി നടപ്പാക്കും. വൈദ്യതി, വെള്ളക്കരം കുടിശ്ശിക അടയ്ക്കാന്‍ ഒരുവര്‍ഷം സാവകാശമം നല്‍കും. ജല ആംബുലന്‍സ് ഏര്‍പ്പെടുത്തും. കുട്ടനാട് മേഖലയില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടും ലഭിക്കുന്നതിനായി ഫീസ് ഈടാക്കില്ല. വെള്ളപ്പൊക്കദുരിത ബാധിതര്‍ക്ക് ലോണ്‍ നല്‍കുന്നതിന് വാണിജ്യബാങ്കുകളും സഹകരണബാങ്കുകളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

കുട്ടനാട്ടിലെ വെള്ളമൊഴിയുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ വളണ്ടിയര്‍മാരെ സജ്ജമാക്കും. മാലിന്യനീക്കം ചെയ്യുന്നതിനായി കേരളത്തിലെ എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കുട്ടനാട്ടിലെത്തി സേവനം നടത്താം. മൂന്ന് ദിവസത്തെ മാലിന്യനീക്ക നിര്‍മ്മാണത്തിനാണ് സര്‍ക്കാരിന്റെ പരിപാടി. തിയ്യതി പിന്നീട് പ്രഖ്യപിക്കുമെന്നും പിണറായി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com