കൊല്ലത്ത് മൃതദേഹം മാറി സംസ്‌കരിച്ചു; സംഭവം പുറത്തായത് ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയപ്പോള്‍  

എഴുകോണ്‍ മാറനാട് സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി ദഹിപ്പിച്ചത്.
കൊല്ലത്ത് മൃതദേഹം മാറി സംസ്‌കരിച്ചു; സംഭവം പുറത്തായത് ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയപ്പോള്‍  

കൊല്ലം: കൊല്ലത്ത് മൃതദേഹം മാറി സംസ്‌കരിച്ചു. എഴുകോണ്‍ മാറനാട് സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി ദഹിപ്പിച്ചത്.

കൊട്ടാരകര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാരുവേലില്‍ മണിമംഗലത്ത് വീട്ടില്‍ തങ്കമ്മ പണിക്കരുടെ മൃതദേഹം സംസ്‌കാരത്തിന് പള്ളിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കാണാതായത് അറിയുന്നത്.

സംഭവമറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറിപോയ കാര്യം അറിഞ്ഞത്.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി തങ്കമ്മയുടെ മൃതദേഹം ചെല്ലപ്പന്റെ ബന്ധുക്കള്‍ കൊണ്ടുപോയി ഒരു ദിവസം മുമ്പ് സംസ്‌കരിച്ചത്.

രണ്ടുപേര്‍ക്കും 90 വയസ്സുണ്ടായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.തങ്കമ്മയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസും ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com