വീട് വെള്ളത്തിൽ മുങ്ങുന്നതുകണ്ട് ​ഗൃഹനാഥൻ ഹൃദയാഘാതമുണ്ടായി മരിച്ചു 

കോ​ത​മം​ഗ​ലം മ​ണി​ക​ണ്ഠം​ചാ​ൽ ത​ളി​ക​പ്പ​റമ്പി​ൽ വ​ർ​ഗീ​സ് (50) ആ​ണു മ​രി​ച്ച​ത്
വീട് വെള്ളത്തിൽ മുങ്ങുന്നതുകണ്ട് ​ഗൃഹനാഥൻ ഹൃദയാഘാതമുണ്ടായി മരിച്ചു 

കോ​ത​മം​ഗ​ലം: വീ​ടി​നു​ള്ളി​ൽ വെ​ള്ളം ഉ​യ​ർ​ന്നു​വ​രു​ന്ന​തു ക​ണ്ട് പ​രി​ഭ്രാന്തനായി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കോ​ത​മം​ഗ​ലം മ​ണി​ക​ണ്ഠം​ചാ​ൽ ത​ളി​ക​പ്പ​റമ്പി​ൽ വ​ർ​ഗീ​സ് (50) ആ​ണു മ​രി​ച്ച​ത്. വെള്ളത്തിന്റെ നിരപ്പ് കൂടിവരുന്നത് കണ്ട വർ​ഗീസിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. 

 പൂ​യം​കു​ട്ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നതിനെത്തുടർ‌ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി എട്ടുമണിയോടെ വർ​ഗീസിന്റെ വീട്ടിലും വെള്ളം കയറിത്തുടങ്ങി. എന്നാൽ വീട്ടിൽ വെള്ളം കൂടിവന്നതോടെ വർ​ഗീസ് പരിഭ്രാന്തനായി. മക്കളില്ലാത്തതിനാൽ വർ​ഗീസും ഭാര്യ സാറാമ്മയും തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്. 

വളരെയധികം ഭയന്ന വർ​ഗീസിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മ​ണി​ക​ണ്ഠം​ചാ​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങിയത് തടസ്സം സൃഷ്ടിച്ചു. താമസിയാതെ മരണം സംഭവിച്ചു. വർ​​​​ഗീസിന്റെ വീട്ടിൽ വെള്ളം കയറിതിനാൽ മൃതദേ​ഹം മ​ണി​ക​ണ്ഠം​ചാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്കു മാ​റ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com