സാക്ഷിയെ പ്രതിയാക്കുന്ന പൊലീസ് പരിപാടി എക്‌സൈസും തുടങ്ങിയോ?; ഹൈക്കോടതിയുടെ ചോദ്യം

സാക്ഷിയെ പ്രതിയാക്കുന്ന പൊലീസിന്റെ പരിപാടി എക്‌സൈസും തുടങ്ങിയോയെന്ന് ഹൈക്കോടതി.
സാക്ഷിയെ പ്രതിയാക്കുന്ന പൊലീസ് പരിപാടി എക്‌സൈസും തുടങ്ങിയോ?; ഹൈക്കോടതിയുടെ ചോദ്യം

കൊച്ചി: സാക്ഷിയെ പ്രതിയാക്കുന്ന പൊലീസിന്റെ പരിപാടി എക്‌സൈസും തുടങ്ങിയോയെന്ന് ഹൈക്കോടതി. നിയമവും നീതിയും നടപ്പാക്കേണ്ടവര്‍ തോന്നുംപോലെ പ്രവര്‍ത്തിക്കരുതെന്ന് കോടതി പറഞ്ഞു. സ്പിരിറ്റു കേസുമായി ബന്ധപ്പെട്ട വാദത്തിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. കേസില്‍ വീട്ടമ്മയെ കുടുക്കിയതാണെന്ന് അറിഞ്ഞിട്ടും അവര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ എക്‌സൈസ് ഇന്‍സ്പക്ടറോട് കോടതി നേരിട്ട് വിശദീകരണം ആരാഞ്ഞു. 

അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ചത് ഏത് മേലുദ്യേഗസ്ഥനാണെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഹാജരായി അറിയിച്ചു. കേസ് നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കായംകുളം കീരിക്കാട് സ്വദേശി രാധാമണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

ഹര്‍ജിക്കാരിയുടെ വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്നും സമീപത്തെ ബന്ധുവിന്റെ പറമ്പില്‍ നിന്നും കന്നാസുകളിലാക്കിയ സ്പിരിറ്റ് പിടികൂടി എന്നായിരുന്നു കേസ്. നിരപരാധിയാണെന്ന് കണ്ടിട്ടും വീട്ടമ്മയ്‌ക്കെതിരെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യം പരിശോധിച്ച് പ്രോസിക്യൂട്ടര്‍
 റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com