ആലുവ പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ളം തടസ്സപ്പെടില്ല ;  സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍

ദിവസേനെ 290 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആലുവയില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്.
ആലുവ പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ളം തടസ്സപ്പെടില്ല ;  സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: ആലുവയിലെ പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ള വിതരണം നിര്‍ത്തി വച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള. ജലവിതരണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഉപയോഗിക്കുന്നതില്‍ സൂക്ഷ്മത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. 

ദിവസേനെ 290 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആലുവയില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്. ആലുവ, കീഴ്മാട്, ചൂര്‍ണ്ണിക്കര, കളമശേരി, തൃക്കാക്കര , കൊച്ചി കോര്‍പ്പറേഷന്‍, മുളവുകാട്, ഞാറയ്ക്കല്‍, എളങ്കുന്നപ്പുഴ, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് ആലുവയില്‍ നിന്ന് കുടിവെള്ളമെത്തിക്കുന്നത്.
 
 ചെളികലര്‍ന്ന വെള്ളം ശുദ്ധീകരിക്കാന്‍ സാധിക്കാത്തതിനാല്‍ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മൂന്ന് ദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നഗരത്തില്‍ പലയിടത്തും കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com