നാടു മുഴുവൻ വെളളം; പക്ഷേ ഈ കിണറിലെ വെളളം അപ്രത്യക്ഷമായി

കേരളമെങ്ങും പ്രളയഭീതി നേരിടുമ്പോൾ കോഴിക്കോട് ഒറ്റ രാത്രി കൊണ്ട് ഒരു കിണറ്റിലെ വെളളം മുഴുവനും അപ്രത്യക്ഷമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കേരളമെങ്ങും പ്രളയഭീതി നേരിടുമ്പോൾ കോഴിക്കോട് ഒറ്റ രാത്രി കൊണ്ട് ഒരു കിണറ്റിലെ വെളളം മുഴുവനും അപ്രത്യക്ഷമായി. 
‌കോഴിക്കോട് പരിത്തിപ്പാറ വിഎം ഇസ്മായില്‍ സലീമിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയത്. 

ഇന്നലെ വൈകുന്നേരം 5 മണിവരെ നിറഞ്ഞുനിന്നിരുന്ന കിണറിലെ വെള്ളമാണ് അപ്രത്യക്ഷമായത്. നിരവധി പേരാണ് സംഭവം അറിഞ്ഞ് സലീമിന്റെ വീട്ടിലേക്ക് ഒഴുകി എത്തിയത്. ഈ കിണറിനു സമീപത്തുള്ള മറ്റ് കിണറുകളില്‍ നിറയെ വെള്ളം ഉണ്ട്. ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്തെ മിക്ക വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.

ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം മുഴുവന്‍ ഭൂമിക്കടിയിലേക്ക് വലിഞ്ഞുപോകുന്ന പൈപ്പിങ്ങ് എന്ന പ്രതിഭാസമായിരിക്കാം ഇതെന്നാണ് ഭൂമിശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സമീപ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സമയത്ത് പൈപ്പിങ് നടക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞൻമാരെ ആശങ്കപ്പെടുത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com