നാശം വിതച്ച് പ്രളയം ; നിലമ്പൂര്‍ പുഴയിലൂടെ മാനുകള്‍ കൂട്ടത്തോടെ ഒഴുകി വരുന്നു ( വീഡിയോ )

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിലമ്പൂര്‍ പുഴയിലൂടെ മാനുകള്‍ കൂട്ടത്തോടെ ഒഴുകിപോയി
നാശം വിതച്ച് പ്രളയം ; നിലമ്പൂര്‍ പുഴയിലൂടെ മാനുകള്‍ കൂട്ടത്തോടെ ഒഴുകി വരുന്നു ( വീഡിയോ )

മലപ്പുറം : മലപ്പുറം ജില്ലയില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴ വന്‍ നാശമാണ് വിതച്ചത്. കേരളത്തില്‍ ഇതുവരെ 24 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലില്‍ ഏതാനും പേരെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാരംഭിച്ച മഴ ഇന്നു പുലര്‍ച്ചെയും തുടരുകയാണ്. ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മമ്പാട് ബീമ്പുങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ടയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന് വേണ്ടി ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിക്കും. 

നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുളള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മന്ത്രി കെ.ടി.ജലില്‍ നിലമ്പൂരില്‍ ക്യംപ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഭാരതപ്പുഴ, പെരിയാര്‍ ഉള്‍പ്പെടെ മിക്ക നദികളും പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. അതിനിടെ
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിലമ്പൂര്‍ പുഴയിലൂടെ മാനുകള്‍ കൂട്ടത്തോടെ ഒഴുകിപ്പോയതായ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഈ വീഡിയോ ദൃശ്യത്തിന്റെ ആധികാരികത വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com