നീരൊഴുക്ക് സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ ; ജലനിരപ്പ് ഉയരുന്നു, ഷട്ടറുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തിയേക്കും

അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ, ചെറുതോണി അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി
നീരൊഴുക്ക് സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ ; ജലനിരപ്പ് ഉയരുന്നു, ഷട്ടറുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തിയേക്കും

ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് ഒന്നര മീറ്ററായി ഉയര്‍ത്തിയേക്കും. ഇപ്പോള്‍ ഒരു മീറ്ററായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. നിലവില്‍ സെക്കന്‍ഡില്‍ അഞ്ചു ലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേക്ക് വിട്ടിരുന്നത്. ഇടുക്കി അണക്കെട്ടിലും വൃഷ്ടി പ്രദേശത്തും കനത്ത മഴ തുടരുകയാണ്. ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ ജലമായി ഉയര്‍ന്നിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 2401.76 അടിയായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ എട്ടുലക്ഷം ആക്കി ഉയര്‍ത്താനാണ് കെഎസ്ഇബി ആലോചിക്കുന്നത്. വൈകീട്ട് അഞ്ചുമണിയോടെ പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ ഏഴര ലക്ഷം ലിറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ, ചെറുതോണി അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി. ചെറുതോണി പാലവും, ബസ് സ്റ്റാന്‍ഡും വെള്ളം കയറിയിരിക്കുകയാണ്. 

പ്രളയം- ആകാശക്കാഴ്ച
പ്രളയം- ആകാശക്കാഴ്ച

ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് ഒന്നര മീറ്റര്‍ ആക്കുന്നതില്‍ എറണാകുളം ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷട്ടറുകള്‍ തുറക്കുന്നത് ഒന്നര മീറ്ററാക്കുന്നതോടെ, പെരിയാറിന്റെ തീരത്തുള്ള 6500 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും. പെരിയാര്‍ തീരവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. 

ഇടുക്കിയില്‍ തിങ്കളാഴ്ച വരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിന്റെ പശ്ചാത്തലത്തില്‍ 13 ആം തീയതി വരെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com