പ്രളയക്കെടുതി എടിഎമ്മുകളെയും ബാധിക്കുന്നു; രണ്ട് ജില്ലകളിലെ എടിഎമ്മുകൾ പൂട്ടിയേക്കും

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നത്, ഇടുക്കി എറണാകുളം ജില്ലകളിലെ എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു
പ്രളയക്കെടുതി എടിഎമ്മുകളെയും ബാധിക്കുന്നു; രണ്ട് ജില്ലകളിലെ എടിഎമ്മുകൾ പൂട്ടിയേക്കും

കൊച്ചി: ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നത്, ഇടുക്കി എറണാകുളം ജില്ലകളിലെ എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഈ ജില്ലകളിലെ പ്രളയദുരിതം നേരിടുന്ന എടിഎമ്മുകളും ബാങ്ക് ശാഖകളും പൂട്ടിയേക്കും. ഗ്രൗണ്ട് ഫ്ലോറുകളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും പൂട്ടാനാണ് ആലോചന.  ഇതു സംബന്ധിച്ച് ചില ബാങ്കുകൾ ശാഖകൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്.  

ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവൻ സമീപത്തെ കറൻസി ചെസ്റ്റുകളിലേക്ക് മാറ്റാനാണ് നിർദേശം. ഏത് അടിയന്തരഘട്ടത്തിലും പണം മാറ്റാൻ ശാഖകൾ തയ്യാറായിരിക്കണം. ചെസ്റ്റുകളിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ വലിയ തുകകൾ സേഫുകളിലെ ഏറ്റവും ഉയർന്ന റാക്കുകളിലേക്കു മാറ്റണമെന്നും സർക്കുലറിൽ പറയുന്നു.

എടിഎം കൗണ്ടറിലെ പവർ സപ്ലൈ പൂർണമായും ഓഫ് ചെയ്ത ശേഷം ഷട്ടറുകൾ അടയ്ക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കും. ബാങ്കിലെ സ്വർണം ഉൾപ്പടെയുള്ള  വസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റണം. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് നിർദേശം. സമീപത്തുള്ള എടിഎമ്മുകളിൽ വലിയ തുക ലോഡ് ചെയ്യേണ്ടതില്ലെന്നും ചില ബാങ്കുകൾ നിർദേശം നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com