അണക്കെട്ട് നിറഞ്ഞത് വൈദ്യുതി വകുപ്പിന്റെ കീശ നിറയ്ക്കും; ലാഭം പ്രതീക്ഷിക്കുന്നത് 750 കോടി രൂപ

കഴിഞ്ഞ വര്‍ഷമുണ്ടായ 800 കോടിയോളം രൂപയുടെ കമ്മി ഇതിലൂടെ നികത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
അണക്കെട്ട് നിറഞ്ഞത് വൈദ്യുതി വകുപ്പിന്റെ കീശ നിറയ്ക്കും; ലാഭം പ്രതീക്ഷിക്കുന്നത് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞൊഴുകിയത് വൈദ്യുതി വകുപ്പിന് 750 കോടി രൂപയുടെ ലാഭമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. അണക്കെട്ട് നിറഞ്ഞതോടെ 750 കോടി രൂപ മൂല്യമുള്ള വൈദ്യുതിയാണ് അധികമായി ഉല്‍പ്പാദിപ്പിക്കാനാവുക. പ്രതിവര്‍ഷം 12,000 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി ഇടപാടാണു വൈദ്യുതി ബോര്‍ഡ് നടത്തുന്നത്. ഇതില്‍ 750 കോടി രൂപയുടെ ലാഭം ഈ മഴ മൂലം ലഭിക്കും.

കഴിഞ്ഞ വര്‍ഷമുണ്ടായ 800 കോടിയോളം രൂപയുടെ കമ്മി ഇതിലൂടെ നികത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എത്ര നല്ല മഴ ലഭിച്ചാലും ജലം സംഭരിച്ചുവെച്ച് വൈദ്യുതിയാക്കാനുള്ള നിലയങ്ങള്‍ കേരളത്തിലില്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ വൈദ്യുത ഉപഭോഗത്തിന് കാര്യമായ ഗുണം ചെയ്യില്ല. യൂണിറ്റിനു ശരാശരി അഞ്ചു രൂപയാണു സംസ്ഥാനത്തു വൈദ്യുതി വില്‍ക്കുന്നതിലൂടെ ബോര്‍ഡിനു ലഭിക്കുന്നത്. 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അതിവര്‍ഷത്തില്‍ ലഭിച്ചു.

ഇതേ നിരക്കില്‍ 12,000 കോടി രൂപയുടെ വൈദ്യുതിയാണ് ബോര്‍ഡ് വില്‍ക്കുന്നത്. എന്നാല്‍, ഈ മഴമൂലം ഉല്‍പാദിപ്പിക്കാവുന്ന അധിക വൈദ്യുതി ആകെയുള്ള കേരളത്തിന്റെ ഉപയോഗത്തിന്റെ ആറു ശതമാനം മാത്രം. നല്ല മഴ ലഭിച്ചാലും വെള്ളം സംഭരിച്ചു വൈദ്യുതിയാക്കാനുള്ള വൈദ്യുതനിലയങ്ങള്‍ കേരളത്തിനില്ല. ഇടുക്കിയും ശബരിഗിരിയും ഒഴിച്ചാല്‍ ബാക്കിയുള്ള 22 അണക്കെട്ടുകളിലും ചെറിയ തോതിലുള്ള  ഉല്‍പാദനമാണു നടക്കുന്നത്.

ഒരു വര്‍ഷത്തേക്കു കേരളത്തിന് ആവശ്യം 25,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍നിന്നു ലഭിക്കുന്നത് 6000 ദശലക്ഷം യൂണിറ്റ് മാത്രം. അതേസമയം, മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com