കെഎസ്ആര്‍ടിസിയിലും ജന്മദിനം ആഘോഷിച്ച് തച്ചങ്കരി

മോട്ടോര്‍ വാഹന വകുപ്പിലായിരിക്കെയുള്ള തച്ചങ്കരിയുടെ ജന്മദിനാഘോഷം വിവാദമായിരുന്നു
കെഎസ്ആര്‍ടിസിയിലും ജന്മദിനം ആഘോഷിച്ച് തച്ചങ്കരി

കെഎസ്ആര്‍ടിസിയിലും ജന്മദിനം ആഘോഷിച്ച് ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസി ജീവനക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ് എങ്കിലും ജീവനക്കാരുടെ സാന്നിധ്യത്തില്‍ ചീഫ് ഓഫീസില്‍ കേക്ക് മുറിച്ചായിരുന്നു കെഎസ്ആര്‍ടിസി സിഎംഡി ജന്മദിന സന്തോഷം പങ്കുവെച്ചത്. 

മോട്ടോര്‍ വാഹന വകുപ്പിലായിരിക്കെയുള്ള തച്ചങ്കരിയുടെ ജന്മദിനാഘോഷം വിവാദമായിരുന്നു. ആര്‍ടിഒ ഓഫീസുകളില്ഡ ലഡു വിതരണം നടത്തിയായിരുന്നു തന്റെ ജന്മദിനം ആഘോഷിക്കാന്‍ തച്ചങ്കരി നിര്‍ദേശിച്ചത്. 

ഇതിന് പിന്നാലെ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ലഡു വിതരണത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ മാപ്പ് പറഞ്ഞ് തടി തപ്പുകയായിരുന്നു അന്ന് തച്ചങ്കരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com