ചെങ്ങന്നൂര്‍ വരട്ടാറില്‍ ഒന്‍പതാം ക്ലാസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ചെങ്ങന്നൂര്‍ വരട്ടാറില്‍ ഒന്‍പതാം ക്ലാസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ആലപ്പുഴ: ചെങ്ങന്നൂരില്‍ വരട്ടാറില്‍ ഒഴുക്കില്‍പ്പെട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. ചങ്ങനാശേരി പായിപ്പാട് പുതുപ്പറമ്പില്‍ വീട്ടില്‍ തോമസ് മാത്തന്റെ മകന്‍ ജിതിന്‍ തോമസ് മാത്തന്‍(14) യാണ് കാണാതായത്. മാതൃ സഹോദരിയുടെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു ജിതിന്‍. വരട്ടാറില്‍ തൈമറവുംകര മാമ്പറ്റക്കടവിലാണ് വിദ്യാര്‍ത്ഥി വീണത്. വെള്ളം പൊങ്ങുന്നത് കാണാന്‍ ഇറങ്ങിയപ്പോള്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. തെരച്ചില്‍ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com