മഴക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം ; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു
മഴക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം ; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

ന്യൂഡല്‍ഹി : മഴക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. മഴക്കെടുതി നേരിടാന്‍ സംസ്ഥാനത്തിന് അടിയന്തര ധനസഹായം അനുവദിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു. 

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ ദുരിതമാണ് ഉണ്ടായത്. ദുരിതബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് രാഹുല്‍ നേരത്തെ കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ടിരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ 33 പേരാണ് മരിച്ചത്. നിരവധി വീടുകളും, കെട്ടിടങ്ങളും നശിച്ചു. വന്‍ കൃഷിനാശവും സംഭവിച്ചു. 

കനത്ത മഴയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷംരൂപ വീതം അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ നല്‍കും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 3800 രൂപ വീതം നല്‍കും. അടിയന്തര സഹായമെന്ന നിലയിലാണ് ഇത്. കാലവര്‍ഷക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതു ലഭ്യമാക്കാന്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com