മോശം കാലാവസ്ഥ; ഇടുക്കിയില്‍ ഇറങ്ങാനായില്ല; മുഖ്യമന്ത്രി വയനാട്ടില്‍

മോശം കാലാവസ്ഥ ഇടുക്കിയില്‍ ഇറങ്ങാനായില്ല -മുഖ്യമന്ത്രി വയനാട്ടില്‍
മോശം കാലാവസ്ഥ; ഇടുക്കിയില്‍ ഇറങ്ങാനായില്ല; മുഖ്യമന്ത്രി വയനാട്ടില്‍

തിരുവനന്തപുരം; പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇടുക്കിയില്‍ ഇറങ്ങാനായില്ല.  മോശം കാലാവസ്ഥയെ തുടര്‍ന്നു കട്ടപ്പനയില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാകാത്തതാണു തിരിച്ചടിയായത്. 

മുഖ്യമന്ത്രിയും സംഘവും നേരെ വയനാട്ടിലേക്ക് പോയി. 10: 15 ഓടെ സംഘം വയനാട്ടിലെത്തി. ആദ്യം ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് പോയത്. മന്ത്രിമാരായ കെടി ജലീലും ജില്ലയുടെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സംഘത്തോടൊപ്പം ചേര്‍ന്നു. ‌വയനാട്ടിൽ എത്തിയ സംഘം സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആറ് സ്ഥലങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് സന്ദര്‍ശനം മൂന്നിടങ്ങളിലാക്കി ചുരുക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com