വയര്‍ലെസ് സന്ദേശം കിട്ടിയ ഉടനെ കുഞ്ഞിനേയും എടുത്ത് പാഞ്ഞു; ആ രക്ഷകന്‍ ഇതാണ്‌

ചെറുതോണി പാലത്തിലൂടെ പിഞ്ചു കുഞ്ഞിനെ കയ്യിലേന്തി ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
വയര്‍ലെസ് സന്ദേശം കിട്ടിയ ഉടനെ കുഞ്ഞിനേയും എടുത്ത് പാഞ്ഞു; ആ രക്ഷകന്‍ ഇതാണ്‌

ഏത് നിമിഷവും പാലം കവിഞ്ഞ് വെള്ളം കുത്തിയൊഴുകിയേക്കാവുന്ന അവസ്ഥ. പക്ഷേ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടിരുന്ന ബിഹാര്‍ സ്വദേശി കനയ്യ കുമാറിനും കൂട്ടര്‍ക്കും ഒരു ജീവന്‍ രക്ഷിക്കുന്നതില്‍ ആ ആശങ്കകള്‍ ഒന്നും തടസമായില്ല. ചെറുതോണി പാലത്തിലൂടെ പിഞ്ചു കുഞ്ഞിനെ കയ്യിലേന്തി ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ദൃശ്യങ്ങള്‍ വൈറലായതോടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇദ്ദേഹത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നു. ദുരന്ത നിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയുമായ കനയ്യ കുമാറാണ് കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് കുതിച്ചൊഴുകുന്ന വെള്ളത്തിന് നടുവിലൂടെ ജീവന്‍ പണയം വെച്ച് ഓടിയത്. 

കടുത്ത പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുവാനായിരുന്നു ആ ഓട്ടം. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കണം എന്ന വയര്‍ലെസ് സന്ദേശം ലഭിച്ച ഉടനെ തന്നെ കുഞ്ഞിനേയും എടുത്ത് മറുകരയിലേക്ക് പായുകയായിരുന്നു എന്ന് കനയ്യകുമാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com