വീണ്ടും ന്യൂനമര്‍ദം, കനത്ത മഴയ്ക്കു സാധ്യത; ഇന്നും നാളെയും ശക്തമായ മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

വീണ്ടും ന്യൂനമര്‍ദം, കനത്ത മഴയ്ക്കു സാധ്യത; ഇന്നും നാളെയും ശക്തമായ മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
വീണ്ടും ന്യൂനമര്‍ദം, കനത്ത മഴയ്ക്കു സാധ്യത; ഇന്നും നാളെയും ശക്തമായ മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. 

ഒഡിഷ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത് മഴ കനക്കാന്‍ ഇടയാക്കുമെന്നും പ്രവചനമുണ്ട്. വരുംദിവസങ്ങളില്‍ ന്യൂനമര്‍ദം മൂലം പരക്കെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഏതാനും ദിവസമായി പെയ്യുന്ന മഴയ്ക്ക് ശനിയാഴ്ച ശമനമായി. ഇതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നിട്ടുണ്ട്. നീരൊഴുക്കു കുറഞ്ഞ പശ്ചാത്തലത്തില്‍ ഇടമലയാര്‍, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചു. പത്തനംതിട്ട കക്കി ഡാമിലെ ഷട്ടര്‍ താഴ്ത്തി. 

ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ട്. 2400.72 അടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് അണക്കെട്ടിലെ ജലനിരപ്പ്. ഒരടിയിലേറെ വെള്ളമാണ് ഇരുപതു മണിക്കൂറിനിടെ താഴ്ന്നത്. നീരൊഴുക്കു കുറഞ്ഞെങ്കിലും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവു വരുത്തിയിട്ടില്ല. വൈകുംനേരം വരെ ഇതു തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com