അന്ന് പുലര്‍ച്ചെ കുര കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്,അത് ജീവന്‍ രക്ഷിക്കാനുളള മുന്നറിയിപ്പായി;വളര്‍ത്തുനായ കുടുംബത്തെ രക്ഷിച്ച കഥ ഇങ്ങനെ 

തന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ച വളര്‍ത്തുനായ റോക്കിയോട് ഇനിയും നന്ദി പറഞ്ഞ് തീര്‍ന്നിട്ടില്ല മോഹനന്‍.
അന്ന് പുലര്‍ച്ചെ കുര കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്,അത് ജീവന്‍ രക്ഷിക്കാനുളള മുന്നറിയിപ്പായി;വളര്‍ത്തുനായ കുടുംബത്തെ രക്ഷിച്ച കഥ ഇങ്ങനെ 

ഇടുക്കി: ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ക്ക് കിടപ്പാടം തന്നെ നഷ്ടപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ക്ക് വീടിന്റെ നെടുംതൂണുകളായ ഉടയവര്‍ ഓര്‍മ്മയായി. 

മഴക്കെടുതിയില്‍ ആയിരങ്ങള്‍ വലയുമ്പോള്‍ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി മോഹനനനും കുടുംബത്തിനും പറയാനുളളത് നടുക്കത്തിന്റെയും ആശ്വാസത്തിന്റെയും കഥയാണ്. തന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ച വളര്‍ത്തുനായ റോക്കിയോട് ഇനിയും നന്ദി പറഞ്ഞ് തീര്‍ന്നിട്ടില്ല മോഹനന്‍. റോക്കിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് പിറ്റേന്നത്തെ സൂര്യോദയം കാണാനുള്ള ഭാഗ്യം തനിക്കും കുടുംബത്തിനുമുണ്ടായതെന്ന് മോഹനന്‍ പറയുന്നു.

സംഭവം ഇങ്ങനെയാണ്: വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് റോക്കിയുടെ നിറുത്താതെയുള്ള കുര കേട്ടാണ് മോഹനന്‍ ഉണര്‍ന്നത്. ആദ്യം ശകാരിച്ചെങ്കിലും നായ കുരയും ഓരിയിടലും തുടരുകയായിരുന്നു. വല്ലാതെ വിരണ്ട അവസ്ഥയിലായിരുന്നു റോക്കി. എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായതോടെ വീടിന് പുറത്തേക്കിറങ്ങിയ മോഹനന്‍ കാണുന്നത് മണ്ണിടിഞ്ഞ് വീണ് ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയില്‍ നില്‍ക്കുന്ന തന്റെ വീടാണ്. ഞൊടിയിടയ്ക്കുള്ളില്‍ എല്ലാവരും പുറത്തിറങ്ങുകയും തൊട്ടടുത്ത നിമിഷം വീടിടിഞ്ഞു വീഴുകയുമായിരുന്നു.

എന്നാല്‍ വീടിന് മുകളില്‍ താമസിച്ചിരുന്ന പ്രായമേറിയ ദമ്പതികള്‍ ദുരന്തത്തില്‍ പെട്ടുപോവുകയായിരുന്നു. പെരിയാറിന്റെ തീരത്തെ സ്വന്തം വീട്ടില്‍ നിന്നും വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com