ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്നു, മഴ രണ്ടു ദിവസം കൂടി; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി 

പ്രളയകെടുതി വിലയിരുത്താനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്നു, മഴ രണ്ടു ദിവസം കൂടി; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

പ്രളയകെടുതി വിലയിരുത്താനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. 

ഇടുക്കി ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒരു ഷട്ടര്‍ കൂടെ തുറന്നു. 169.93 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഷട്ടറുകള്‍ വഴി പുറത്തേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടാന്‍ ധാരണയായി. സെക്കെന്‍ഡിന്‍ 200 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com