മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി പ്രതിപക്ഷ നേതാവ്; ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുതെന്ന കാമ്പയിന്‍ തള്ളിക്കളയണമെന്നും മഹാദുരിതത്തില്‍ നിന്ന് കരകയറാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി പ്രതിപക്ഷ നേതാവ്; ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം


തിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ തന്റെ ശമ്പളം സംഭാവനയായി നല്‍കി പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുതെന്ന കാമ്പയിന്‍ തള്ളിക്കളയണമെന്നും മഹാദുരിതത്തില്‍ നിന്ന് കരകയറാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

'അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ നിങ്ങള്‍ തള്ളിക്കളയണം. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്.' അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

ഒരുമിച്ചുനില്‍ക്കാം, ദുരന്തത്തെ മറികടക്കാം തുടങ്ങിയ ഹാഷ്ടാഗിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു പറഞ്ഞുകൊണ്ട് ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവു തന്നെ ഇതിനെതിരേ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പ്രളയബാധിത മേഖല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയുടെ സംഘത്തിലും രമേശ് ചെന്നിത്തലയുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com