മുന്നറിയിപ്പ്: 60 കിലോമീറ്റർ വേ​ഗത്തിൽ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്  ന​ൽ​കി
മുന്നറിയിപ്പ്: 60 കിലോമീറ്റർ വേ​ഗത്തിൽ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്  ന​ൽ​കി. കേ​ര​ള, ക​ര്‍​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍  വേ​ഗ​ത​യി​ലും കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

അ​റ​ബി​ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തും, തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും, ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മോ അ​തി​പ്ര​ക്ഷു​ബ്ധ​മോ അ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍  അ​റ​ബി​ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തും, തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്. ഈ  ​മു​ന്ന​റി​യി​പ്പ് 13ന് ​ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ  ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com