പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിദേശത്ത് നിന്ന് ഓടിയെത്തി വീട്ടുകാരെ കാണാന്‍!; മോഹന്‍ദാസ് പിന്നിട്ടത് അഞ്ചര മണിക്കൂര്‍ കൊണ്ട് 54 കിലോമീറ്റര്‍ 

വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി വീട്ടുകാരുടെ അരികില്‍ എത്താന്‍ ഓട്ടത്തെ ആശ്രയിച്ചാണ് വ്യത്യസ്തനായത്.

മലപ്പുറം: എപ്പോഴും മറ്റുളളവരില്‍ നിന്നും വ്യത്യസ്തനാകാന്‍ ഓരോ മനുഷ്യനും ശ്രമിക്കുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇവിടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി വീട്ടുകാരുടെ അരികില്‍ എത്താന്‍ ഓട്ടത്തെ ആശ്രയിച്ചാണ് വ്യത്യസ്തനായത്. മാരത്തണ്‍ താരമായ പുലാമന്തോള്‍ തിരുനാരായണപുരം സ്വദേശി അമ്പലപ്പള്ള്യാലില്‍ മോഹന്‍ദാസ് എന്ന ബാബു(52) ആണ് കരിപ്പൂരില്‍ വിമാനമിറങ്ങി ടിഎന്‍ പുരത്തെ വീട്ടിലേക്ക് ഓടിയെത്തിയത്. അഞ്ചര മണിക്കൂര്‍ കൊണ്ട് 54 കിലോമീറ്റര്‍ ആണ് പിന്നിട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് കരിപ്പൂരില്‍ വിമാനമിറങ്ങി ബാഗേജുകള്‍ മറ്റൊരു വണ്ടിയില്‍ കയറ്റിവിട്ട് നാലിനാണ് ബാബു ഓട്ടം തുടങ്ങിയത്. 9.35ന് തിരുനാരായണപുരത്ത് എത്തി. ദുബായില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം മുന്‍പ് പല രാജ്യങ്ങളിലും മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം ചിക്കാഗോയില്‍ നടക്കുന്ന മാരത്തണിലും മോഹന്‍ദാസ് പങ്കെടുക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com