വീട്ടില്‍ ഒഴിവാക്കാന്‍ വെച്ചവ തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകള്‍; അവരും ആത്മാഭിമാനമുള്ളവരാണ്: കലക്ടര്‍ ബ്രോ

നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്
വീട്ടില്‍ ഒഴിവാക്കാന്‍ വെച്ചവ തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകള്‍; അവരും ആത്മാഭിമാനമുള്ളവരാണ്: കലക്ടര്‍ ബ്രോ

വീട്ടിലെ ഒഴിവാക്കാന്‍ വെച്ച വസ്തുക്കള്‍ ഉപേക്ഷിക്കാനുള്ള ഇടമായി വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളെ കാണരുതെന്ന് മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍.നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്-അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. 

പ്രശാന്ത് നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

1) വീട്ടില്‍ കളയാന്‍/ഒഴിവാക്കാന്‍ വെച്ച ഐറ്റംസ് തള്ളാനുള്ള അവസരമായി കാണാതിരിക്കുക.
2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുത്. 
3) പെട്ടെന്ന് കേടാവാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ വേണ്ട.
4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല. 
5) നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.

താഴെ കൊടുത്തിരിക്കുന്നത് ഇടുക്കി ജില്ലയിലെ ക്യാമ്പുകളിലെ ആവശ്യങ്ങളും ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നംബറുമാണ്. തുടര്‍ന്ന് മറ്റ് ജില്ലകളുടെയും പോസ്റ്റ് ചെയ്യുന്നതാണ്. ആവശ്യങ്ങളും ലഭ്യതയും ഏകോപിപ്പിക്കാന്‍ വൊളന്റിയര്‍മ്മാര്‍ ഒരു ഐ.ടി. പ്ലാറ്റ്‌ഫോം പണിയുന്നുണ്ട്. അതുവരെ മാന്വലായി തുടരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com