ഉരുട്ടിക്കൊല: ഡിവൈഎസ്പി അടക്കമുള്ളവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 4, 5, 6 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു
ഉരുട്ടിക്കൊല: ഡിവൈഎസ്പി അടക്കമുള്ളവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു


കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 4, 5, 6 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.ഡിവൈഎസ്പി അജിത്, മുന്‍ എസ്പി മാരായ ടി കെ ഹരിദാസ്, ഇ കെ സാബു എന്നിവരുടെ ശിക്ഷയാണ് തടഞ്ഞത്. ഇവര്‍ക്ക് 3 വര്‍ഷം തടവാണ് വിചാരണ കോടതി വിധിച്ചത്.

ഇവര്‍ നല്‍കിയ അപ്പില്‍ തീര്‍പ്പാക്കും വരെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുഢാലോചന, വ്യാജ രേഖ ഉണ്ടാക്കി കേസ് എടുക്കല്‍ എന്നി കുറ്റങ്ങളിലാണ് മൂന്നു പേരെയും വിചാരണ കോടതി ശിക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com