എന്നോട് സംസാരിച്ച ചെന്നിത്തല അങ്ങനെ പറയില്ല; സത്യപ്രതിജ്ഞാ ബഹിഷ്‌കരണം രാഷ്ട്രീയം മാത്രമെന്ന് ഇപി ജയരാജന്‍

എന്നോട് സംസാരിച്ച ചെന്നിത്തല അങ്ങനെ പറയില്ല; സത്യപ്രതിജ്ഞാ ബഹിഷ്‌കരണം രാഷ്ട്രീയം മാത്രമെന്ന് ഇപി ജയരാജന്‍
എന്നോട് സംസാരിച്ച ചെന്നിത്തല അങ്ങനെ പറയില്ല; സത്യപ്രതിജ്ഞാ ബഹിഷ്‌കരണം രാഷ്ട്രീയം മാത്രമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം:  തന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം രാഷ്ട്രീയം മാത്രമാണെന്ന് ഇപി ജയരാജന്‍. തന്നോട് സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അങ്ങനെ പറയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

മന്ത്രി എന്ന നിലയില്‍ ജാഗ്രത പാലിക്കുന്നതില്‍ തനിക്ക് തെറ്റുപറ്റി. ആ പിശക് പാര്‍ട്ടി ചുണ്ടിക്കാട്ടിച്ചു. പാര്‍ട്ടിയാണ് എന്റെ ഗുരുനാഥനെന്നും ഇപി പറഞ്ഞു. വിവാദങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കുമില്ല. കഴിഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാനില്ലെന്നും ജയരാജന്‍ പറഞ്ഞു. ആരോപണവിധേയരെ വീണ്ടും നിയമിക്കുന്നതിനെ പറ്റി അറിയില്ലെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു

ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം അധാര്‍മികമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.

സ്വജനപക്ഷപാതം നടത്തിയതിനാണ് ജയരാജനു മന്ത്രിസ്ഥാനം നഷ്ടമായത്. ഇതിന് അടിസ്ഥാനമായ നിയമനം ജയരാന്‍ നടത്തിയത് ആരും ഇതുവരെ നിഷേധിച്ചിട്ടില്ല. ഒരുപാടു കേസുകള്‍ എഴുതിത്തള്ളിയ കൂട്ടത്തില്‍ ഈ കേസും വിജിലന്‍സ് എഴുതിത്തള്ളുകയാണുണ്ടായത്. അതിന്റെ പേരില്‍ ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. യുഡിഎഫ് ചടങ്ങു ബഹിഷ്‌കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com