ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി മമ്മൂട്ടിയും ദുല്‍ഖറും 

എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്കാണ് തുക കൈമാറിയത്
ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി മമ്മൂട്ടിയും ദുല്‍ഖറും 

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്കാണ് തുക കൈമാറിയത്. മമ്മൂട്ടി നേരിട്ടെത്തിയാണ് തുക കൈമാറിയത്. നേരത്തെ നടന്‍ മോഹന്‍ലാലും കമല്‍ഹാസനും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു. 

തമിഴ് താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ട സഹായമായി പത്ത് ലക്ഷം രൂപ നല്‍കുകയുണ്ടായി. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം ജഗദീഷും മുകേഷും ചേര്‍ന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. 

പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ദുരന്തത്തെ ഒന്നായി നേരിടാമെന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയറും 'ഡൂ ഫോര്‍ കേരള' എന്ന ഹാഷ് ടാഗോടെ പൃഥ്വിരാജും ദുരിതബാധിതര്‍ക്ക് ഒപ്പംചേര്‍ന്നു. റിമ കല്ലിങ്ങല്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ആഷിക് അബു, ജയറാം, ശോഭന, നവ്യ നായര്‍, ആശ ശരത് തുടങ്ങിയവരും അഭ്യര്‍ഥനയുമായെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com