നിലയ്ക്കാതെ ഉരുള്‍പൊട്ടല്‍; വയനാട് വീണ്ടും ഉരുള്‍പൊട്ടി; ആളപായമില്ല

ഇന്നലെ പുലര്‍ച്ചവരെ വലിയ ശബ്ദത്തോടെ പലതവണ ഉരുള്‍പ്പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്
നിലയ്ക്കാതെ ഉരുള്‍പൊട്ടല്‍; വയനാട് വീണ്ടും ഉരുള്‍പൊട്ടി; ആളപായമില്ല


വയനാട്; കുറിച്ചര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. 25 ഏക്കര്‍ കൃഷിയും വീടുകളും പൂര്‍ണമായി നശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കണ്ടതുകൊണ്ട് പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചതാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. കഴിഞ്ഞ നാലു ദിവസമായി ഉരുള്‍പൊട്ടുന്ന പ്രദേശത്തു തന്നെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. 

ഇന്നലെ പുലര്‍ച്ചവരെ വലിയ ശബ്ദത്തോടെ പലതവണ ഉരുള്‍പ്പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതിനേക്കാള്‍ ശക്തമായ ഉരുള്‍പൊട്ടലായിരുന്നു ഇത്. ഇനിയും പ്രദേശത്ത് ഉരുള്‍പൊട്ടുമെന്നാണ് ജിയോളജി വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ പ്രദേശത്തെ നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 

വയനാട്ടില്‍ മഴ ശക്തമായി തുടരുകയാണ്. ബാണാസുര സാഗറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ വീണും ഉയര്‍ത്തും. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com