പാറക്കുളത്തില്‍ ഭാര്യയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ വീണ യുവാവിന് ദാരുണാന്ത്യം

പാറക്കുളത്തില്‍ ഭാര്യയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ വീണ യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: എഴുമറ്റൂരില്‍ സെല്‍ഫി എടുക്കുന്നതിനിടെ പാറക്കുളത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏഴുമറ്റൂര്‍  സുനുസദനം വീട്ടില്‍ ജിനുവിന്റെ മൃതശരീരമാണ് ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.  

കോട്ടയം ഫയര്‍ഫോഴ്‌സ് സ്‌കൂബാ ഡൈവിങ്ങ് ടീം അംഗങ്ങളാളാണ് 90 അടി താഴ്ചയില്‍ നിന്നും മൃതശരീരം പുറത്തെടുത്തത്. ഇന്നലെ രാത്രിയാണ് ജിനു പാറ കുളത്തില്‍ വീണത്. ഭാര്യക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com