സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ; യുവാവ് പിടിയിൽ

സൽക്കാര ചടങ്ങിൽ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ യുവാവ് പിടിയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം : സൽക്കാര ചടങ്ങിൽ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ യുവാവ് പിടിയിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ആലിപ്പറമ്പിൽ അൻവർ സാദത്താണ് അറസ്റ്റിലായത്. ദൃശ്യമടങ്ങിയ ഫോൺ പൊലീസ് കണ്ടെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. ഓഡിറ്റോറിയത്തിൽ സൽക്കാര ചടങ്ങുകൾ കഴിഞ്ഞ് സ്ത്രീകൾ മുറിയിൽ വസ്ത്രം മാറുകയായിരുന്നു. ഇവൻ മാനേജ്മെന്റിന്റെ ഭാഗമായി ചടങ്ങിൽ നൃത്തപരിപാടിക്ക് എത്തിയ ഇയാളും ഈ സമയം വസ്ത്രം മാറാൻ എത്തി. സ്ത്രീകളെ മുറിയിൽനിന്ന് ഇറക്കിയശേഷം ഇയാൾ വസ്ത്രംമാറി. ഇതിനിടെ മൊബൈൽഫോൺ ക്യാമറ ഓണാക്കി മുറിയിലെ ബാഗിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. 

പിന്നീടു രണ്ട് സ്ത്രീകൾ മുറിയിൽ കയറി വസ്ത്രം മാറി. മൂന്നാമത്തെ യുവതി മുറിയിൽ കയറിയപ്പോൾ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. തുടർന്ന് അൻവർ സാദത്തിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com