അപകടങ്ങള്‍ ഒഴിവാക്കുക ലക്ഷ്യം; ദീര്‍ഘദൂര ബസ്സുകളില്‍ സിംഗിള്‍ ഡ്യൂട്ടിയുമായി കെഎസ്ആര്‍ടിസി

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന അപകടത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
അപകടങ്ങള്‍ ഒഴിവാക്കുക ലക്ഷ്യം; ദീര്‍ഘദൂര ബസ്സുകളില്‍ സിംഗിള്‍ ഡ്യൂട്ടിയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ചിങ്ങം ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല ദീര്‍ഘദൂര സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി. ഇതിന്റെ ഭാഗമായി 500 രാത്രികാല ദീര്‍ഘദൂര ബസുകളില്‍ െ്രെഡവര്‍ കം കണ്ടക്ടര്‍ സംവിധാനമോ, ക്രൂ ചേഞ്ച് സംവിധാനമോ പൂര്‍ണമായും നടപ്പാക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന അപകടത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അപകടത്തില്‍പെട്ട ബസിന്റെ െ്രെഡവര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ 6.30 വരെ തുടര്‍ച്ചയായി ബസ് ഓടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ ഒന്നിനകം മുഴുവന്‍ രാത്രികാല ദീര്‍ഘദൂര സര്‍വീസും സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറ്റും. െ്രെഡവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കുമ്പോള്‍ ബസിലുണ്ടാവുക രണ്ട് െ്രെഡവര്‍മാരായിരിക്കും. ഇവരില്‍ ഒരാള്‍ കണ്ടക്ടറുടെ ചുമതല വഹിക്കും. ഇതിനാവശ്യമായ പരിശീലനം നിലവില്‍ 720 പേര്‍ക്ക് നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ക്കുള്ള പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. 

നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ നിലവിലെ െ്രെഡവറും കണ്ടക്ടറും മാറി തുടര്‍ന്നുള്ള സര്‍വീസിന് അവിടെനിന്നും പുതിയ ജീവനക്കാര്‍ കയറുന്നതാണ് ക്രൂചേഞ്ച്. ജോലികഴിഞ്ഞി ഇറങ്ങുന്നവര്‍ക്ക് തൃശൂര്‍, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ വിശ്രമ സങ്കേതം തയ്യാറാക്കും. ജീവനക്കാര്‍ക്ക് വിശ്രമിക്കാനും വസ്ത്രംമാറാനും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കും. നിയമം അനുശാസിക്കുന്നത് എട്ട് മണിക്കൂര്‍ ജോലിയാണ്. സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂറും. ഇതിലധികം ഒരുകാരണവാശാലും െ്രെഡവര്‍മാര്‍ക്ക് ഡ്യൂട്ടി അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം 1712 അപകടങ്ങളാണ് കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ടുണ്ടായത്. 202 പേര്‍ മരിച്ചു. ഈ വര്‍ഷം 749 അപകടമുണ്ടായി. ഇതില്‍ 94 പേര്‍ മരിച്ചു. അധികം അപകടങ്ങളും രാത്രികാലങ്ങളിലായിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം അപകട നഷ്ടപരിഹാരമായി 86 കോടി നല്‍കേണ്ടി വന്നു. പുതിയ റൂട്ടുകള്‍ നിശ്ചയിക്കുമ്‌ബോള്‍ റോഡിന്റെ അവസ്ഥയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് സമയം നിശ്ചയിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം റൂട്ടിലെ ചില്‍ബസുകള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ നിലവിലുള്ള ഷെഡ്യൂളുകളും പുനഃക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com