ആനവണ്ടിക്ക് ഒന്നുമൊരു തടസമല്ല: മുന്നില്‍ കടപുഴകി വീണ മരം വെട്ടിമാറ്റി യാത്രതുടര്‍ന്ന് ഡ്രൈവര്‍

മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിനു മുന്നിലാണ് മറിഞ്ഞ മരമായി പ്രതിബന്ധം കടന്നെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അതിരപ്പള്ളി: കേരളത്തില്‍ മഴ ശക്തമായിത്തന്നെ തുടരുകയാണ്. കാട്ടുവഴികളും നാട്ടുവഴികളും വെള്ളപ്പൊക്കവും കടപുഴകി വീണ മരങ്ങളുമായി ദുരിതത്തിലാകുന്ന വാര്‍ത്തകളാണ് എവിടെയും കേള്‍ക്കുന്നത്. ഇതിനിടെ ആനവണ്ടിയുടെ ചില സാഹസികയാത്രകളും ആളുകള്‍ ആഘോഷിക്കുന്നുണ്ട്. 

ഇതിനിടെയാണ് കോരിച്ചൊരിയുന്ന മഴയത്ത് ചോരകുടിയന്‍മാരായ അട്ടകള്‍ക്കിടയിലൂടെ ഇറങ്ങിച്ചെന്ന് കടപുഴകി വീണ മരം വെട്ടിമാറ്റുന്ന കണ്ടക്ടറും ശ്രദ്ധേയമാകുന്നത്. അതിരപ്പള്ളിയിലെ വാല്‍പ്പാറ റൂട്ടിലാണ് സംഭവം. മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിനു മുന്നിലാണ് മറിഞ്ഞ മരമായി പ്രതിബന്ധം കടന്നെത്തിയത്.

യാത്രാമധ്യത്തില്‍ മറിഞ്ഞ മരത്തിന് മുന്‍പില്‍ ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. പിന്നീട് കണ്ട കാഴ്ച ഏവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടു സൂക്ഷിച്ച വെട്ടുകത്തി കയ്യിലെടുത്ത ഇറങ്ങിവന്ന കണ്ടക്ടര്‍ നേരെ മരം വെട്ടിമാറ്റാനാണ് പോയത്. ഷര്‍ട്ട് ഊരി സീറ്റിനു പിറകില്‍ തൂക്കി പാന്റ് മടക്കി വെച്ച് ചാലക്കുടി ഡിപ്പോയിലെ െ്രെഡവര്‍ ഷാജനാണ് മഴയെ വകവയ്ക്കാതെ ചാടി ഇറങ്ങിയത്.

ഇതു കണ്ട രണ്ട് യാത്രക്കാരായ യുവാക്കളും മരം വെട്ടിമാറ്റാന്‍ കൂടി. ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് യാത്ര തുടരാനായത്. കാലില്‍ കടിച്ചുതൂങ്ങി ചോര കുടിച്ചു വീര്‍ത്ത അട്ടകളെയെല്ലാം വടിച്ച് നിലത്തിട്ടായിരുന്നു മഴയത്തുള്ള രക്ഷാപ്രവര്‍ത്തനം. മുന്നിലെ തടസം നീങ്ങിയതോടെ ആനവണ്ടിക്ക് പിന്നിലായി കുടുങ്ങിക്കിടന്ന മറ്റ് വാഹനങ്ങളും യാത്ര തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com