ഇതാണ് മാതൃക ! ദുരിതക്കയത്തില്‍ പ്രോട്ടോക്കോളും പദവിയും നോക്കാതെ ചുമടെടുത്ത് ഐഎഎസുകാര്‍

ദുരിതവും കഷ്ടപ്പാടും കണ്ണീരും കണ്‍മുമ്പില്‍ കാണുമ്പോള്‍ പ്രോട്ടോകോളും പദവിയും ചട്ടങ്ങളുമൊന്നും ചില ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നമല്ല 
ഇതാണ് മാതൃക ! ദുരിതക്കയത്തില്‍ പ്രോട്ടോക്കോളും പദവിയും നോക്കാതെ ചുമടെടുത്ത് ഐഎഎസുകാര്‍

വയനാട് : മഴക്കെടുതിയെ തുടര്‍ന്ന് കേരളം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കെടുതി നേരിടാന്‍ സംസ്ഥാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നു. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും നേരിട്ടുകണ്ട്, പ്രോട്ടോകോളും പദവിയും ചട്ടങ്ങളുമൊന്നും നോക്കാതെ സേവന സന്നദ്ധരായ രണ്ട് ഐഎഎസുകാരുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം ഐഎഎസും, എന്‍എസ്‌കെ ഉമേഷ് ഐഎഎസുമാണ് പദവിയും പോട്ടോക്കോളും മാറ്റിവെച്ച് തൊഴിലാളികള്‍ക്കൊപ്പം ചുമടെടുക്കാന്‍ കൂടിയത്. 

രാജമാണിക്യം ഐഎഎസ്‌
രാജമാണിക്യം ഐഎഎസ്‌

രാത്രി ഒമ്പതരയോടെ വയനാട് കലക്ടറേറ്റില്‍ ദുരിതാശ്വാസവുമായി ഒരു വണ്ടിയെത്തിയപ്പോള്‍ രാവിലെ മുതല്‍ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് തളര്‍ന്ന് വിശ്രമിക്കാന്‍ പോയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ചാരുകസേരയിലിരുന്ന് ഓര്‍ഡറിടാന്‍ പോവാതെ നന്നേ കുറച്ച് കീഴ്ജീവനക്കാര്‍ക്ക് സഹായികളായി അവര്‍.

വേഷം മുഷിയുമെന്ന ചിന്തയൊന്നുമില്ലാതെ, ചാക്ക് സ്വന്തം ചുമലിലേറ്റി രാജമാണിക്യവും ഉമേഷും സാധനങ്ങള്‍ അകത്തെത്തിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും പുതു മാതൃക തീര്‍ത്ത് യുവ ഐഎഎസുകാരുടെ നടപടിയെ സമൂഹമാധ്യമങ്ങളും ശ്ലാഘിക്കുകയാണ്. 

എന്‍എസ്‌കെ ഉമേഷ് ഐഎഎസ്‌
എന്‍എസ്‌കെ ഉമേഷ് ഐഎഎസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com