ജയരാജൻ തിരിച്ചെത്തുന്നത് കൂടുതൽ കരുത്തോടെ ; മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റം ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2018 10:35 AM  |  

Last Updated: 14th August 2018 10:35 AM  |   A+A-   |  


തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിലെ ഇരുപതാമത്തെ മന്ത്രിയായി ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായാണ് ജയരാജൻ തിരിച്ചെത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക.

ബന്ധു നിയമന വിവാദത്തെ തുടർന്ന്  2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്.  ഒരു വർഷവും പത്തുമാസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിപദത്തില്‍ ജയരാജൻ തിരിച്ചെത്തുന്നത്. പിണറായി വിജയൻ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോൾ, മുഖ്യമന്ത്രിയുടെ ചുമതലയും ജയരാജന് ലഭിച്ചേക്കും. 

ജയരാജൻ മന്ത്രിസഭയിൽ തിരിച്ചെത്തിയതോടെ, മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നു. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാകും. വിദ്യാഭ്യാസ വകുപ്പ് രണ്ടായി വിഭജിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് ഇനി പൊതു വിദ്യാഭ്യാസത്തിന്റെ ചുമതല മാത്രമായി ചുരുങ്ങി.  തദ്ദേശ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായും മാറും. എ​​ൻ​​ട്ര​​ൻ​​സ്​ പ​​രീ​​ക്ഷ, ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മം, വ​​ഖ​​ഫ് തുടങ്ങിയവയുടെ ചുമതലയും ജലീലിന് ലഭിക്കും. 

മന്ത്രിമാരുടെ വ​​കു​​പ്പു​​മാ​​റ്റം ഇ​​ങ്ങ​​നെ: 

ഇ.​​പി. ജ​​യ​​രാ​​ജ​​ൻ: വ്യ​​വ​​സാ​​യം, വാ​​ണി​​ജ്യം, ഹാ​​ൻ​​ഡ്​​​ലൂം-​​ടെ​​ക്​​​സ്​​​റ്റൈ​​ൽ​​സ്, ഖാ​​ദി-​​ഗ്രാ​​മ​​വ്യ​​വ​​സാ​​യം, മൈ​​നി​​ങ്​​ ആ​​ൻ​​ഡ്​​ ജി​​യോ​​ള​​ജി, കാ​​യി​​കം-​​യു​​വ​​ജ​​ന​​ക്ഷേ​​മം.

എ.​​സി. മൊ​​യ്​​​തീ​​ൻ: പ​​ഞ്ചാ​​യ​​ത്ത്​-​​മു​​നി​​സി​​പ്പാ​​ലി​​റ്റി-​​കോ​​ർ​​പ​​റേ​​ഷ​​ൻ, ടൗ​​ൺ ആ​​ൻ​​ഡ്​​ ക​​ൺ​​ട്രി പ്ലാ​​നി​​ങ്, റീ​​ജ​​ന​​ൽ ഡെ​​വ​​ല​​പ്​​​മെ​ൻ​റ്​ അ​​തോ​​റി​​റ്റീ​​സ്, ഗ്രാ​​മ​​വി​​ക​​സ​​നം, കി​​ല. 

കെ.​​ടി. ജ​​ലീ​​ൽ: കൊ​​ളീ​​ജി​​യ​​റ്റ്​ എ​​ജു​​ക്കേ​​ഷ​​ൻ, സാങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സം, കാ​​ർ​​ഷി​​ക, വെ​​റ്റ​​റി​​ന​​റി, ഫി​​ഷ​​റീ​​സ്, മെ​​ഡി​​ക്ക​​ൽ ഒ​​ഴി​​കെ​​യു​​ള്ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ, എ​​ൻ​​ട്ര​​ൻ​​സ്​ പ​​രീ​​ക്ഷ, ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മം, വ​​ഖ​​ഫ്​- ഹ​​ജ്ജ്​ തീ​​ർ​​ഥാ​​ട​​നം. 

പ്രൊ​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്​: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സം, സാ​​ക്ഷ​​ര​​ത പ്ര​​സ്ഥാ​​നം, നാ​​ഷ​​ന​​ൽ കേ​​ഡ​​റ്റ്​ കോ​​ർ​​പ്​​​സ്.